മദ്രസാ അധ്യാപകര്‍ക്ക് ആനുകൂല്യം: വര്‍ഗീയത കൊടുമ്പിരി കൊണ്ടപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചെന്ന് സത്താര്‍ പന്തല്ലൂര്‍

മുസ്‌ലിം സമുദായം അവിഹിതമായി ഒന്നും വാങ്ങുന്നില്ല എന്നെങ്കിലും പറയാന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പായത് കൊണ്ട് മതസ്പര്‍ധയുണ്ടായാലും മൗനം പാലിക്കാമെന്ന് കരുതി. സമുദായങ്ങള്‍ തമ്മില്‍ തല്ലിയാലും അകല്‍ച്ചയുണ്ടായാലും വര്‍ഗീയത കൊടുമ്പിരി കൊണ്ടാലും കുഴപ്പമില്ലന്ന നിലപാടെടുത്തു.

Update: 2021-07-28 17:15 GMT
Advertising

മദ്രസാ അധ്യാപകര്‍ അവിഹിതമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റുന്നുവെന്ന് വര്‍ഗീയ ശക്തികള്‍ പ്രചാരണം നടത്തിയപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചെന്ന് സമസ്ത നേതാവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സത്താര്‍ പന്തല്ലൂര്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ അനുപാതവും മദ്രസാ അധ്യാപക ക്ഷേമനിധിയും പറഞ്ഞ് വര്‍ഗീയ ശക്തികള്‍ സാമൂഹ്യ അന്തരീക്ഷം മലിനമാക്കിയ ഒരു ഘട്ടമുണ്ടായിരുന്നു. നിജസ്ഥിതി സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് മതനിരപേക്ഷ ചേരി ആവശ്യപ്പെട്ടു. അപ്പോഴെല്ലാം മുഖ്യമന്ത്രി മൗനം പാലിച്ചു. ആധികാരികമായ വിശദീകരണം നല്‍കാന്‍ ഒരു ഘട്ടത്തിലും തയ്യാറായില്ല.

മുസ്‌ലിം സമുദായം അവിഹിതമായി ഒന്നും വാങ്ങുന്നില്ല എന്നെങ്കിലും പറയാന്‍ തയ്യാറായില്ല. തെരഞ്ഞെടുപ്പായത് കൊണ്ട് മതസ്പര്‍ധയുണ്ടായാലും മൗനം പാലിക്കാമെന്ന് കരുതി. സമുദായങ്ങള്‍ തമ്മില്‍ തല്ലിയാലും അകല്‍ച്ചയുണ്ടായാലും വര്‍ഗീയത കൊടുമ്പിരി കൊണ്ടാലും കുഴപ്പമില്ലന്ന നിലപാടെടുത്തു. ഇപ്പോള്‍ 80:20 അനുപാതം റദ്ദാക്കി കോടതി വിധി വന്നു. അപ്പോള്‍ മറുപടിയായി മുഖ്യമന്ത്രി വന്നിരിക്കുന്നു. എല്ലാവരും ഉറങ്ങി എഴുന്നേറ്റ ശേഷമാണ് മുഖ്യമന്ത്രി കൂര്‍ക്കം വലിക്കാന്‍ എത്തിയിരിക്കുന്നതെന്നും സത്താര്‍ പന്തല്ലൂര്‍ കുറ്റപ്പെടുത്തി. സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിക്കെതിരെ മുസ്‌ലിം യൂത്ത് കോര്‍ഡിനേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സത്താര്‍ പന്തല്ലൂരിന്റെ വിമര്‍ശനം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News