ഉമ്മൻചാണ്ടിയെ ഇടതുപക്ഷക്കാര്‍ കല്ലെറിഞ്ഞ പോലെ ഞങ്ങൾ ആരെയും കല്ലെറിയില്ല; മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും സുരക്ഷയെന്ന് സതീശന്‍

രാഷ്ട്രീയ ഗൂഢാലോചനയെന്ന്‌ പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Update: 2022-06-11 06:44 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: മുഖ്യമന്ത്രിക്കെന്തിനാണ് ഇത്രയും വലിയ സുരക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെടുന്നത്. ഉമ്മൻചാണ്ടിയെ ഇടതുപക്ഷക്കാർ കല്ലെറിഞ്ഞ പോലെ ,ഞങ്ങൾ ആരേയും കല്ലെറിയില്ല. രാഷ്ട്രീയ ഗൂഢാലോചനയെന്ന്‌ പറഞ്ഞ് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഷാജിനെ ചോദ്യം ചെയ്യണ്ടെ? ഇവരുടെ ഇടനിലക്കാരനായതുകൊണ്ടാണ് ചോദ്യം ചെയ്യാത്തത്.സ്വപ്നയെ ഭീഷണിപ്പെടുത്താനും സമ്മർദം ചെലുത്താനും സർക്കാർ ശ്രമിച്ചു. ബി.ജെ.പിക്കാർക്കും മിണ്ടാട്ടമില്ല. മുഖ്യമന്ത്രി നിയമപരമായ വഴി തേടണം. തെറ്റായ വഴികളിലൂടെയാണ് പോകുന്നതെന്നും സതീശന്‍ ആരോപിച്ചു.

Advertising
Advertising

സർക്കാരിന്‍റെ മുഖം വികൃതമായതിനാലാണ് വിജിലൻസ് ഡയറക്ടറെ മാറ്റിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരുടെയെങ്കിലും സ്വാധീനം ഇല്ലാതെ വിജിലൻസ് ഡയറക്ടർ ഇങ്ങനെ ചെയ്യില്ല. വിജിലൻസ് ഡയറക്ടർ ബലിയാടായി. ഇത് മുഖം രക്ഷിക്കാനുളള നടപടിയാണ്. ജനങ്ങളുടെ മുന്നിൽ കളളക്കളി ചെലവാകില്ല. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News