ജയിലിൽ അല്ല, കുട്ടികൾക്കാണ് മികച്ച ഭക്ഷണം നൽകേണ്ടത്-കുഞ്ചാക്കോ ബോബൻ

കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

Update: 2025-08-05 05:13 GMT

കൊച്ചി: വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനെക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിലെ തടവുകാരാണ് കഴിക്കുന്നതെന്നും ഇക്കാര്യത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും നടൻ കുഞ്ചാക്കോ ബോബൻ. തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭി ച്ച പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ഇടപ്പള്ളി ബി.ടി.എസ്.എൽ.പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല ഭക്ഷണം ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉമ തോമസ് അധ്യക്ഷത വഹിച്ചു.

Advertising
Advertising

28 സർക്കാർ, എയ്ഡഡ് എൽ. പി, യു.പി സ്കൂളുകളിൽ പഠിക്കുന്ന 7081 വിദ്യാർഥികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്. പി.ടി. തോമസ് ഫൗണ്ടേഷന്റെ സഹകരണത്തിൽ ബി.പി.സി.എൽ സി.എസ്. ആർ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപ ചെലവിട്ട് 165 അധ്യയനദിനങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതിക്ക് ‘സുഭിക്ഷം തൃക്കാക്കര' എന്ന പേരാണ് നൽകിയി രിക്കുന്നത്. കലക്ടർ എൻ.എസ്. കെ. ഉമേഷ്, തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള, ബി.പി.സി.എൽ എക്സിക്യൂ ട്ടിവ് ഡയറക്ടർ എം. ശങ്കർ, മാനേ ജിങ് ഡയറക്ടർ ജോർജ് തോമസ്, എറണാകുളം വിദ്യാഭ്യാസ ഡയറക്ടർ സുബിൻ പോൾ, ഡിവിഷൻ കൗൺസിലർ പയസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News