'കുമരകത്ത് ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം'; ഇന്‍റലിജൻസ് റിപ്പോർട്ട്

സർക്കാരിനും ജയിൽ വകുപ്പിനും ഇന്‍റലിജൻസ് റിപ്പോർട്ട് നൽകി

Update: 2025-05-01 09:12 GMT
Editor : Jaisy Thomas | By : Web Desk

ആലപ്പുഴ: ജയിൽ വകുപ്പിലും ആർഎസ്എസിന്റെ സ്ലീപ്പർസെൽ സജീവം. ജനുവരിയിൽ ഈ സംഘം കുമരകത്ത് യോഗം ചേർന്നു. കുമരകത്താണ് ഫെബ്രുവരിയിൽ യോഗം ചേർന്നത്. സർക്കാരിനും ജയിൽ വകുപ്പിനും ഇന്‍റലിജൻസ് റിപ്പോർട്ട് നൽകി. യോഗത്തിൽ പങ്കെടുത്ത 18 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.17 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരും 5 അസി. പ്രിസൺ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു. കുമരകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മുറി എടുത്ത് നൽകിയത്. ഒത്തുകൂടലിന്റെ ചിത്രങ്ങളും, റിസോട്ടിൽ താമസിച്ചതിന്റെ ബില്ലും മീഡിയവൺ പുറുത്തുവിട്ടു. യോഗം ചേർന്നവർക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും സാധരണ സ്ഥലമാറ്റത്തിൽ ജയിൽ വകുപ്പ് നടപടി ഒതുക്കി.

Advertising
Advertising

സംസ്ഥാനത്ത വിവിധ ജയിലുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കുമരകത്തെ ഒരു റിസോര്‍ട്ടിൽ ഒത്തുകൂടിയത്. ജനുവരി 17 ന് രാത്രി 9. 42 നാണ് കുമരകത്തെ റിസോർട്ടിൽ മുറിയെടുത്തത്. പിറ്റേ ദിവസം രാവിലെ 8.43 ന് റിസോട്ടിൽ നിന്നും ചെക്ക് ഔട്ട് ചെയ്തതായി ബിൽ കാണിക്കുന്നു. ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മക്ക് കോട്ടയത്ത് തുടക്കമായിരിക്കുന്നു. ഇനി വളർന്ന് കൊണ്ടേ ഇരിക്കും എന്ന പേരിൽ ഉദ്യോഗസ്ഥർ തന്നെയാണ് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എന്തിനാണ് യോഗം ചേര്‍ന്നതിനെക്കുറിച്ച് വ്യക്തതയില്ല.

ആർഎസ്എസ് പ്രവർത്തകരായ 18 ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തതെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇൻ്റലിജൻസ് റിപ്പോർട്ട് സർക്കാറിനും, ജയിൽ വകുപ്പിനും നൽകിയിരുന്നു. ഇതേ തുടർന്നാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ആർഎസ്എസ് പ്രവർത്തകർ അസാധരണമായി ഒത്തു കൂടിയിട്ടും യൂണിഫോം സേനയായ ജയിൽ വകുപ്പ് സാധാരണ സ്ഥലം മാറ്റമായി ഒതുക്കി. സർക്കാറിൻ്റെ പിന്തുണയോടെയാണ് യോഗം ചേർന്നതെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു.

ഭരണഘടന പരമായി മുന്നോട്ട് പോകുമെന്നും ആർഎസ്എസുകാർ എന്തു ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. യോഗത്തിൽ എന്തെല്ലാം ചർച്ചയായി എന്നത് സംബന്ധിച്ച് സർക്കാർ വിശദമായി അന്വേഷണം നടത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. 

Full View
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News