ജൂനിയർ അഭിഭാഷകയെ വിളിച്ചുവരുത്തി കരണത്തടിച്ചു; സീനിയർ അഭിഭാഷകയെ സി.പി.എം സസ്പെൻഡ് ചെയ്തു

വൈനിങ്ങാല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം എം.ആശലതക്കെതിരെയാണ് നടപടി

Update: 2023-05-29 16:22 GMT
Editor : ലിസി. പി | By : Web Desk

കാസര്‍കോഡ്: ജൂനിയര്‍ അഭിഭാഷകയുടെ കരണത്തടിച്ച സീനിയര്‍ അഭിഭാഷകയെ സി.പി.എം സസ്പെൻഡ് ചെയ്തു. ഹോസ്ദുര്‍ഗ് ബാറിലെ സീനിയര്‍ അഭിഭാഷകയായ വൈനിങ്ങാല്‍ ബ്രാഞ്ച് അംഗവുമായ എം.ആശലതക്കെതിരെയാണ് നടപടി. സി.പി.എം മടിക്കൈ സൗത്ത് ലോക്കല്‍കമ്മിറ്റിയാണ് പാര്‍ട്ടിയില്‍ നിന്നും ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ജൂനിയര്‍ അഭിഭാഷകയും കാനത്തുംമൂല ബ്രാഞ്ച് കമ്മിറ്റിയംഗവുമായ കവിതയുടെ പരാതിയിലാണ് നടപടി.

24നു രാവിലെ 9.30ഓടെ ഇവരുടെ ഓഫീസിലെത്തി കവിതയെ പുറത്തേക്ക് വിളിച്ചുവരുത്തി കരണത്തടിച്ചതായാണ് പരാതി. ഒരു കേസ് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് സീനിയര്‍ അഭിഭാഷകയെ കുറ്റപ്പെടുത്തി പാര്‍ട്ടി ഘടകത്തില്‍ റിപ്പോര്‍ട്ട് നല്കിയതാണ് മര്‍ദനത്തിന് കാരണം. 

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News