'ഒരുമിച്ച് നടന്നാൽ സ്വവർഗാനുരാഗികളാക്കും'; എസ്.എച്ച് നഴ്‌സിംഗ് കോളജ് വൈസ് പ്രിൻസിപ്പളിനെതിരെ ഗുരുതര ആരോപണം

യൂണിഫോമിലെ ചുളിവിനെ പോലും ലൈംഗികമായി വ്യാഖ്യാനിച്ചതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തി

Update: 2022-05-08 11:45 GMT
Editor : ijas

ആലപ്പുഴ: ചേർത്തല എസ്.എച്ച് കോളേജ് ഓഫ് നഴ്സിങ്ങിലെ വൈസ് പ്രിൻസിപ്പളിനെതിരെ നഴ്സിങ് കൗൺസിലിന്‍റെ റിപ്പോർട്ട്. വൈസ് പ്രിൻസിപ്പൽ, വിദ്യാർഥികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതി ഗുരുതരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദ്യാർഥികളെ കൊണ്ട് ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചു എന്നത് ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. വിദ്യാർഥിനികളുമായി നഴ്സിങ് കൗൺസിൽ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ചേർത്തല എസ്.എച്ച് കോളേജ് ഓഫ് നഴ്സിങ്ങിനെതിരെ ഗുരുതരമായ പരാതികള്‍ ഉയര്‍ന്നത്.

രണ്ട് വിദ്യാർത്ഥിനികൾ ഒരുമിച്ച് നടന്നാൽ സ്വവർഗാനുരാഗികളെന്ന് വൈസ് പ്രിൻസിപ്പൾ ആരോപിച്ചു, വിദ്യാർഥിനികളെ നിർബന്ധിച്ച് ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചു, ആശുപത്രിയിലെ ശുചിമുറികളും വാർഡും വാഷ് ബേസിനും കഴുകിച്ചു, യൂണിഫോമിലെ ചുളിവിനെ പോലും ലൈംഗികമായി വ്യാഖ്യാനിച്ചതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.

Advertising
Advertising
Full View

അവധി ദിനത്തില്‍ പോലും കോളേജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികളെ പുറത്തേക്കോ വീട്ടിലേക്കോ വിടില്ല. പോയാല്‍ പിഴ ഈടാക്കും. ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതി പറഞ്ഞാല്‍ പിന്നെ ഇരുട്ടുമുറിയിലേക്ക് മാറ്റും. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ കണ്ടെത്താനോ പരിഹരിക്കാനോ കോളജിൽ ഒരു ആഭ്യന്തര പരാതി സെൽ പോലുമില്ല. വിഷയത്തോട് പ്രതികരിക്കാന്‍ കോളജ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. പരാതികളുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച കോളജിൽ അടിയന്തര പി.ടി.എ യോഗം വിളിക്കാൻ കൗൺസിൽ നിർദ്ദേശം നൽകി.

Serious allegation against SH Nursing College Vice Principal

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News