ഏഴ് വയസുകാരന് മർദനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

സംഭവത്തിൽ കുട്ടിയുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

Update: 2024-04-19 02:27 GMT

തിരുവനന്തപുരം: ഏഴ് വയസുകാരന് ക്രൂരമർദനമേറ്റെന്ന പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോർട്ട്‌ പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപെടുത്തിയത്.

സംഭവത്തിൽ കുട്ടിയുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആറ്റുകാൽ സ്വദേശിയായ ഏഴ് വയസുകാരനാണ് ക്രൂര മർദനത്തിന് ഇരയായത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ശേഷം മുളക് പുരട്ടുകയും ചെയ്തതായാണ് പരാതി. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജുവനയിൽ ജസ്റ്റിസ് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Advertising
Advertising

കഴിഞ്ഞ ആറ് മസമായി കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം മർദിക്കുന്നുണ്ട്. കുട്ടിയുടെ അടി വയറ്റിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു കുട്ടിയെകൊണ്ട് പച്ചമുളക് തീറ്റിച്ചു.  ചിരിച്ചതിന്  ബെൽറ്റുകൊണ്ടും  ചങ്ങല കൊണ്ടും മർദിച്ചു. കൂടാതെ കുട്ടിയുടെ കാല് മുണ്ട് കൊണ്ട് കെട്ടി ഫാനിൽ തലകീഴായി കെട്ടിത്തൂക്കി എന്നും പൊലീസ് പറഞ്ഞു. കുട്ടിയെ ഉപദ്രവിക്കുമ്പോൾ അമ്മ തടഞ്ഞില്ല എന്നും ആരോപണം ഉണ്ട്. ഇതേ തുടർന്നാണ് കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ എടുത്തത്. അമ്മയുടെ പങ്ക് അന്വേഷിച്ചു വരികയാണെന്നും ഇതിൽ വ്യക്തത വന്നശേഷമാകും ഇവർക്കെതിരെയുള്ള നടപടിയെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News