രഞ്ജിത്തിനെതിരായ പരാതിയിൽ ബംഗാളി നടിയുടെ മൊഴി രേഖപ്പെടുത്തി

വിശദമൊഴിയെടുക്കാനും തുടർനടപടികൾക്കുമായി അന്വേഷണസംഘം ബംഗാളിലേക്ക് പോകും

Update: 2024-08-29 18:32 GMT

കൊച്ചി:ലൈംഗികാതിക്രമത്തിൽ  സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയിൽ ബംഗാളി നടിയുടെ മൊഴി രേഖപ്പെടുത്തി. ഓൺലൈനായാണ് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്.

വിശദമൊഴിയെടുക്കാനും തുടർനടപടികൾക്കുമായി അന്വേഷണസംഘം ബംഗാളിലേക്ക് പോകും. രഹസ്യമൊഴി നൽകുന്ന കാര്യത്തിൽ തീരുമാനം പിന്നീടറിയിക്കാമെന്ന് നടി പൊലീസിനോട് വ്യക്തമാക്കിയതായാണ് വിവരം. 

തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പൊലീസ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

അതിനുപിന്നാലെ  സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012ൽ ബാംഗ്ലൂരിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News