മദ്യലഹരിയിൽ യുവതിയെ കടന്നുപിടിച്ചെന്ന് പരാതി: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം നേമം മണ്ഡലം സെക്രട്ടറിക്കെതിരെയാണ് കേസെടുത്തത്

Update: 2023-03-06 01:53 GMT

തിരുവനന്തപുരം: മദ്യലഹരിയിൽ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ശ്രീജിത്തിനെതിരെയാണ് കേസെടുത്തത്. കേസിലെ പ്രതികളായ ശ്രീജിത്ത് ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം നേമം മണ്ഡലം സെക്രട്ടറി ശ്രീജിത്തിനെതിരെയാണ് പുന്നയ്ക്കാമുഗൾ സ്വദേശിനിയായ വീട്ടമ്മ പൂജപ്പുര പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച പുലർച്ചെ ആറ്റുകാൽ അമ്പലത്തിലേക്ക് പോകാനിറങ്ങുമ്പോള്‍ ശ്രീജിത്തും രണ്ടു സുഹൃത്തുക്കളും ചേർന്ന് വീട്ടമ്മയെ ആക്രമിച്ചെന്നാണ് പരാതി.

Advertising
Advertising

ഇവന്റ് മാനേജ്മെന്റ് നടത്തുന്ന ശ്രീജിത്തിന്റെ ഗോഡൗൺ വീട്ടമ്മയുടെ വീടിന് സമീപമാണ്. ഇവിടെ യുവാക്കളെത്തി മദ്യപിക്കുന്നതും ബഹളമുണ്ടാക്കുന്നതും പതിവാണ്. പലതവണ പൂജപ്പുര പൊലീസ് ശ്രീജിത്തിനെ വിളിച്ച് താക്കീത് ചെയ്തിരുന്നു. ശ്രീജിത്തിനെ കൂടാതെ വിച്ചു, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരെയും പ്രതിയാക്കിയിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

se

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News