ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു

കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്

Update: 2022-01-10 09:31 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. ഇടുക്കി ഗവ.എൻജിനീയറിങ്ങ് കോളജിലെ വിദ്യാർഥിയായ കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. ഇന്ന് കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയവർ ഓടി രക്ഷപ്പെട്ടു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News