'സിപിഎം ഏത് സ്ഥാനാർഥിയെ നിർത്തിയാലും യുഡിഎഫ് രാഷ്ട്രീയപോരാട്ടം നടത്തി വിജയിക്കും'; ഷാഫി പറമ്പിൽ
അന്‍വര്‍ എടുക്കുന്ന പരസ്യമായ നിലപാടുകള്‍ക്കനുസരിച്ച് യുഡിഎഫും നിലപാടെടുക്കുമെന്നും ഷാഫി പറമ്പിൽ മീഡിയവണിനോട്
Update: 2025-05-28 03:27 GMT
നിലമ്പൂർ: സിപിഎം ഏത് സ്ഥാനാർഥിയെ നിർത്തിയാലും യുഡിഎഫ് രാഷ്ട്രീയപോരാട്ടം നടത്തി വിജയിക്കുമെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ. തെരഞ്ഞെടുപ്പ് സർക്കാരിൻ്റെയും പ്രതിപക്ഷത്തിൻ്റെയും വിലയിരുത്തലാകുമെന്നും ഷാഫി പറമ്പിൽ മീഡിയവണിനോട് പറഞ്ഞു.
'ബിജെപിക്ക് മത്സരിക്കാനേ താല്‍പര്യമില്ല. എന്നാല്‍ യുഡിഎഫ് ഇപ്പോഴേ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞു. രാഷ്ട്രീയ സ്ഥിതിഗതികളും ജനകീയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ വിഷയമാകും.നിലമ്പൂരിലെ ജനങ്ങള്‍ മാത്രമല്ല,കേരളത്തിലെ മുഴുവന്‍ ജനങ്ങളും ആഗ്രഹിക്കുന്ന റിസള്‍ട്ട് നിലമ്പൂരിലുണ്ടാകും'.ഷാഫി പറമ്പിൽ പറഞ്ഞു.
പി.വി അന്‍വര്‍ സ്ഥാനാര്‍ഥിയുമായും തെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് എടുക്കുന്ന പരസ്യമായ നിലപാടുകള്‍ക്ക് അനുസരിച്ച് യുഡിഎഫും നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.