ശാരിക കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി നാളെ
പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസിൽ പ്രധാന തെളിവായി
Update: 2025-05-23 09:10 GMT
പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനേഴുകാരിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി നിരീക്ഷിച്ചു. കടമ്മനിട്ട സ്വദേശി ശാരികയെ കൊലപ്പെടുത്തിയ കേസിലാണ് ആൺസുഹൃത്തായ സജിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ കൂടെ ചെല്ലാൻ വിസമ്മതിച്ചതിനായിരുന്നു ബന്ധുവീട്ടിലായിരുന്ന ശാരികയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസിൽ പ്രധാന തെളിവായി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ശിക്ഷ നാളെ വിധിക്കും.