എന്‍റെ മരണം ആഗ്രഹിക്കാൻ സി.പി.എമ്മുകാരെ ചിന്തിപ്പിക്കുന്നത്​ എന്താണെന്ന് മനസ്സിലാകുന്നില്ല: ഷിബു ബേബി ജോൺ

പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു

Update: 2021-05-07 07:59 GMT
Editor : Jaisy Thomas | By : Web Desk

തന്‍റെ മരണം പ്രതീകാത്മകമായി ആഘോഷിച്ചുകൊണ്ട് വഴിയരികിലെ പോസ്റ്റിൽ റീത്ത് വച്ച സംഭവത്തിൽ പ്രതികരണവുമായി ആർ.എസ്​.പി നേതാവും മുൻ മ​ന്ത്രിയുമായ ഷിബു ബേബി ജോൺ. തന്‍റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്‍റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി സജീവ പൊതുപ്രവർത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിന്‍റെ അനുഭാവിയാണ്. എന്നാൽ പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരിൽ ആരെയും മാറ്റിനിർത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ അതിനപ്പുറം എന്‍റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.

Advertising
Advertising

രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിൻ്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ച് കഴിഞ്ഞ 23 വർഷമായി...

Posted by Shibu Baby John on Thursday, May 6, 2021

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News