ഷൈജല്‍ വീണ്ടും എം.എസ്.എഫ് ഓഫീസില്‍; വന്നത് കോടതി ഉത്തരവുമായി

കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷൈജലിന്‍റെ മടങ്ങിവരവ്...

Update: 2022-02-13 05:21 GMT

ഹരിത നേതാക്കളെ പിന്തുണച്ചതിന് മുസ്‍ലിം ലീഗ് പുറത്താക്കിയ പി.പി ഷൈജൽ എംഎസ്എഫ് ഓഫീസിൽ എത്തി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷൈജലിന്‍റെ മടങ്ങിവരവ്. കഴിഞ്ഞ ദിവസമാണ് ഷൈജലിനെ പുറത്താക്കിയ നടപടി തള്ളി കോടതി ഉത്തരവിട്ടത്. ഭരണഘടനക്ക് വിരുദ്ധമായാണ് പി.പി ഷൈജലിനെ പുറത്താക്കിയതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി ഷൈജലിന് അനുകൂലമായി വിധിച്ചത്.

Full View

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്നാണ് ലീഗ് നേതൃത്വം പി.പി.ഷൈജലിനെ പുറത്താക്കിയത് .പ്രതിഷേധമുയർത്തിയ ഹരിത നേതാക്കളെ പിന്തുണച്ചതിന്‍റെ പേരിലാണ് തന്നെ പുറത്താക്കിയതെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഷൈജൽ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഷൈജലിന്‍റെ ഹരജി പരിഗണിച്ച കല്‍പ്പറ്റ മുന്‍സിഫ് കോടതി ഷൈജലിന് പരിപാടികളില്‍ പങ്കെടുക്കാമെന്ന് ഉത്തരവിടുകയായിരുന്നു

Advertising
Advertising

ഷൈജലിനെ പുറത്താക്കാക്കിയതിന് പിന്നില്‍

ഹരിത വിഷയത്തില്‍ താന്‍ സത്യത്തിനൊപ്പമാണെന്ന് ഷൈജല്‍ അഭിപ്രായപ്പെട്ടിരുന്നു. ഹരിതയ്ക്ക് നീതി ലഭിച്ചില്ലെന്നു തന്നെയാണ് തന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന സ്ഥിതിയാണ് പാര്‍ട്ടിയിലുള്ളത്. ഹരിതയ്ക്കു പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ എം.എസ്.എഫ് നേതൃത്വവുമായി കൂടിയാലോചന നടത്തിയില്ല. ഹരിത വിഷയത്തില്‍ ലീഗിന് രണ്ടു നിലപാടുണ്ടായിരുന്നുവെന്ന തന്‍റെ ശബ്ദരേഖ എം.എസ്.എഫ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷൈജല്‍ ആരോപിച്ചിരുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News