മലബാറിലെ ദുരിതയാത്രക്ക് ആശ്വാസം; ഷൊർണൂർ - കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ​പ്രതിദിനസർവീസാക്കി

നവംബർ ഒന്ന് മുതലാണ് ​പ്രതിദിന സർവീസ് ആരംഭിക്കുക

Update: 2024-10-26 06:27 GMT

കണ്ണൂർ: മലബാറിലെ ദുരിതയാത്രക്ക് ഒരു പരിധിവരെ ആശ്വാസമാകുന്ന തീരുമാനവുമായി റെയിൽവെ. ഷൊർണൂർ - കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ​പ്രതിദിനസർവീസാക്കി മാറ്റി. നിലവിൽ ആഴ്ചയിൽ നാല് ദിവസം മാത്രം സർവീസ് നടത്തുന്ന ട്രെയിൻ നവംബർ ഒന്ന് മുതൽ പ്രതിദിനസർവീസായി മാറും. നിലവിലത്തെ സമയക്രമത്തിലും മാറ്റമുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഡിസംബർ  31വരെയാണ്  സർവീസ് നടത്തുക. 

ഷൊർണൂരിൽ നിന്ന് വൈകുന്നേരം 3PM ന് എടുക്കുന്ന ട്രെയിൻ കണ്ണൂരിൽ വൈകുന്നേരം 7.25 ന് എത്തും. കണ്ണൂരിൽ നിന്ന് രാവിലെ  കണ്ണൂർ 8.10 ന് എടുക്കുന്ന ട്രെയിൻ 11.45 ന് ഷൊർണൂരിൽ എത്തും. മലബാറിലെ ദുരിതയാത്രയെ പറ്റി മീഡിയവൺ നിരവധി വാർത്തകൾ ചെയ്തിരുന്നു. 

Advertising
Advertising




 


 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News