'വിഴിഞ്ഞത്ത് നടക്കുന്നത് ഷോ'; ഫാദർ യൂജിൻ പെരേര

രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു

Update: 2023-10-13 04:43 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം ജനങ്ങളെ കബളിപ്പിക്കൽ എന്ന് ലത്തീൻ സഭ. 60 ശതമാനം പണികള്‍ മാത്രമേ വിഴിഞ്ഞത്ത് പൂർത്തിയായിട്ടുള്ളു. രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്ന് ലത്തിൻ സഭാ വികാരി ജനറൽ ഫാദർ യൂജിൻ പെരേര പറഞ്ഞു. ക്രെയിൻ കൊണ്ടുവരുന്നത് ഷോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പോർട്ടിനെതിരായ സമരം അവസാനിപ്പിക്കുമ്പോള്‍ സർക്കാർ നൽകിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും വാഗ്ദാനങ്ങളിൽ രണ്ട് കാര്യങ്ങളിൽ മാത്രമാണ് സർക്കാർ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും പറഞ്ഞ യൂജിൻ പെരേര നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.

Advertising
Advertising


സർക്കാർ പ്രഖ്യാപനങ്ങളിൽ ക്യാമ്പിൽ കഴിഞ്ഞവർക്ക് നൽകാമെന്ന് പറഞ്ഞ 5500 രൂപയും ഭവന നിർമ്മാണത്തിന്‍റെ പ്രാരംഭ നടപടികള്‍ തുടങ്ങുകയും മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

Full View



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News