ജലനിരപ്പുയരുന്നു; കൂടുതൽ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും

ഇടമലയാർ ഡാം നാളെ തുറക്കും

Update: 2022-08-08 01:59 GMT

തിരുവനന്തപുരം:  ജലനിരപ്പ് ക്രമീകരിക്കാൻ കൂടുതല്‍ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പുയരുകയാണ്. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഇന്ന് കൂടുതൽ ഉയർത്തും. തുറന്ന മൂന്ന് ഷട്ടറുകളിലൂടെ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കുന്നത്. അതേസമയം, മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 138.35 ലെത്തി. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നു. 2122 ഘനയടിയാണ് തമിഴ്‌നാട് എടുക്കുന്നതെങ്കിലും പത്ത് ഷട്ടറുകളിലൂടെ 3166 ഘനയടി വെള്ളം പുറത്തു വിടുന്നുണ്ട്. കൂടാതെ വയനാട് ബാണാസുര സാഗർ ഡാമും ഇന്ന് എട്ട് മണിയോടെ തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Advertising
Advertising

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ ഡാം നാളെ തുറക്കും. ഡാമിലെ ഉയർന്ന ജലവിതാനം 163 മീറ്ററാണ്. ആദ്യം 50 ക്യുമെക്‌സ് ജലവും തുടർന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്ന് വിടുക. ഡാം തുറന്നാൽ വെള്ളം ആദ്യം ഒഴുകി എത്തുന്നത് ഭൂതത്താൻകെട്ട് ബാരേജിലേക്കാണ്. ബാരേജിൻറെ എല്ലാ ഷട്ടറുകളും നിലവിൽ തുറന്നിരിക്കുകയാണ്. ജലവിതാനം 162.50ആയതോടെ ഇന്നലെ രാത്രി സ്ഥലത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇടുക്കി ഡാമിനൊപ്പം ഇടമലയാർ ഡാമുകൂടി തുറക്കുന്നതോടെ രണ്ട് ഡാമുകളിൽ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം കക്കി - ആനത്തോട് റിസർവോയർ ഷട്ടറും ഇന്ന് തുറക്കുമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. രാവിലെ 11 ന് ഷട്ടർ തുറക്കുമെന്നാണ് പത്തനതിട്ട ജില്ലാ കലക്ടർ അറിയിച്ചിരിക്കുന്നത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News