ഒമ്പത് മാസമായി പെൻഷനില്ല; അരിവാൾ രോഗികൾ ദുരിതത്തിൽ

ഓണത്തിന് മുമ്പ് പെൻഷൻ വേണമെന്നാവശ്യം

Update: 2023-08-11 03:28 GMT
Advertising

കൽപ്പറ്റ: മാസങ്ങളായി പെൻഷൻ കിട്ടാതായതോടെ സംസ്ഥാനത്തെ അരിവാൾ രോഗികൾ കടുത്ത ദുരിതത്തിൽ. ജനറൽ വിഭാഗത്തിൽ പെടുന്ന അരിവാൾ രോഗികൾക്ക് ഡിസംബറിലാണ് അവസാനം പെൻഷൻ ലഭിച്ചത്. വർഷക്കാലമായതോടെ രോഗാവസ്ഥ മൂർച്ഛിച്ചെന്നും രണ്ടാഴ്ചക്കുള്ളിൽ വയനാട്ടിൽ മാത്രം നാലുപേർ രോഗംമൂലം മരിച്ചെന്നും രോഗികൾ മീഡിയവണിനോട് പറഞ്ഞു. ഓണത്തിന് മുമ്പെങ്കിലും സർക്കാർ പെൻഷൻ ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

വൈദ്യശാസ്ത്രം ഇനിയും കൃത്യമായി മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത അരിവാൾ രോഗത്തിന്റെ പിടിയിൽ അകപ്പെട്ട 189 രോഗികളാണ് വയനാട്ടിൽ മാത്രം പെൻഷന് വേണ്ടി മാസങ്ങളായി കാത്തിരിക്കുന്നത്. സർക്കാർ കണക്കനുസരിച്ച് 1,080 അരിവാൾ കോശ രോഗികളാണുള്ളതെന്നും എന്നാൽ ഈ കണക്ക് കൃത്യമല്ലെന്നും അരിവാൾ രോഗി അസോസിയേഷൻ പ്രസിഡന്റ് സി.ആർ. അനീഷ് പറഞ്ഞു.

മുൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ മാനന്തവാടിയിൽ സ്ഥാപിക്കുമെന്ന് പ്രഖ്യപിച്ച ഹീമോഗ്ലോബിനോപ്പതി സെന്ററും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങിയിരിക്കുകയാണ്. 2014ൽ ചിറ്റയം ഗോപകുമാർ അധ്യക്ഷനായ നിയമസഭാസമിതി, അരിവാൾ രോഗികളുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടും പൊടിപിടിച്ചുകിടക്കുകയാണ്. പ്രതിമാസ പെൻഷൻ 5,000 രൂപയാക്കണമെന്നതടക്കം റിപ്പോർട്ടിലെ ശിപാർശകൾ എത്രയും വേഗം നടപ്പാക്കാൻ സർക്കാർ തയാറാണമെന്നാണ് രോഗികളുടെ ആവശ്യം.


Full View

Sickle cell anemia patients in Kerala have been struggling for nine months without getting pension

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News