സിദ്ധാര്‍ത്ഥന്‍റെ മരണം: പ്രതികളായ വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി
അന്വേഷണം പൂർത്തിയാകുന്നതു വരെ പ്രതികൾക്ക് പഠനം തുടരാം
Update: 2024-12-05 11:55 GMT
പാലക്കാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വീണ്ടും അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നൽകി.
അന്വേഷണം പൂർത്തിയാകുന്നതു വരെ പ്രതികൾക്ക് പഠനം തുടരാം. നാലുമാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും നിർദേശം നൽകി.