അവസാന നിമിഷങ്ങളിലും പ്രിയ സുഹൃത്തിനരികിൽ ഒപ്പമിരുന്ന് ലാല്‍, ബന്ധുക്കളെ ആശ്വസിപ്പിച്ച് മമ്മൂട്ടി; സിദ്ദിഖിന് കലാലോകത്തിന്‍റെ യാത്രാമൊഴി

സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് ആറുമണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Update: 2023-08-09 08:23 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: സംവിധായകൻ സിദ്ദീഖിന് കേരളത്തിന്റെ യാത്രാമൊഴി. പൊതു ദർശനത്തിനെത്തിച്ച കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മമ്മൂട്ടി ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖരും സമൂഹത്തിന്റെ മറ്റ് നാനാ തുറകളിൽ നിന്നുളള നിരവധി പേരുമെത്തി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് ആറ് മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും .

ബുധനാഴ്ച പുലർച്ചെ എറണാകുളം പള്ളിക്കരയിലെ വീട്ടിലെത്തിച്ച മൃതദേഹം രാവിലെ ഒൻപത് മണിയോടെയാണ് പൊതുദർശനത്തിനായി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചത്. സിദ്ദീഖിന്റെ ആത്മ സുഹൃത്തും നടനും സംവിധായകനുമായ ലാൽ ആശുപത്രിയിലും സിദ്ദീഖിന്റെ വീട്ടിലും പിന്നീട് മൃതദേഹവുമായുള്ള ആംബുലൻസിനെ അനുഗമിച്ചും കൂടെയുണ്ടായിരുന്നു.

Advertising
Advertising

നടന്മാരായ മമ്മൂട്ടി, ജയറാം , ഫാസിൽ, ഫഹദ് ഫാസില്‍,ടൊവിനോ തോമസ്,ദുല്‍ഖര്‍ സല്‍മാന്‍ ഹരിശ്രീ അശോകൻ, ജനാർദനൻ തുടങ്ങി സിനിമ മേഖലയിലും വിവിധ കലാ രംഗത്തു മുള്ള പ്രമുഖരുടെ നീണ്ട നിര തന്നെ സിദ്ദീഖിന് അന്ത്യാഞ്‌ജലി അർപ്പിക്കാൻ എത്തിയിരുന്നു.

Full View


സർക്കാരിന് പ്രതിനിധീകരിച്ച് ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് പുഷ്പചക്രം സമർപ്പിച്ചു. മീഡിയവണിന് വേണ്ടി എഡിറ്റർ പ്രമോദ് രാമൻ അന്തിമോപചാരം അർപ്പിച്ചു.  കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ പൊതു ദർശനം പൂർത്തിയാക്കി മൃതദേഹം വീണ്ടും സിദ്ദിഖിന്‍റെ വീട്ടിലെത്തിക്കും. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് ആറ് മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News