ബലാത്സംഗക്കേസ്; സിദ്ദീഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും

ചോദ്യം ചെയ്യലിന് പിന്നീട് വിളിപ്പിക്കും എന്നും നോട്ടീസിലുണ്ട്

Update: 2024-10-07 01:00 GMT

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ 10 മണിക്ക് ഹാജരാകാനാണ് നിർദേശം. ഹാജരാകാൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്യലിനല്ലെന്നും വിവരശേഖരണത്തിനാണെന്നും നോട്ടീസിലുണ്ട്. ചോദ്യം ചെയ്യലിന് പിന്നീട് വിളിപ്പിക്കും എന്നും നോട്ടീസിലുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദീഖ് അന്വേഷണ സംഘത്തിന് ഇ-മെയിൽ അയച്ചതിനു പിന്നാലെയാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലല്ല, വിവരശേഖരണമാണെന്ന് അന്വേഷണ സംഘം നോട്ടീസിൽ തന്നെ വ്യക്തമാക്കിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടാനുള്ള സാധ്യത കുറവാണ്. വിവരശേഖരണം നടത്തിയ ശേഷം വിട്ടയക്കാനാണ് സാധ്യത ഏറെയും. ചോദ്യം ചെയ്യാൻ കസ്റ്റഡി ആവശ്യമാണെന്ന് സുപ്രിം കോടതിയെ ധരിപ്പിക്കാൻ വേണ്ടിയാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം .

നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നടന്‍ ഒളിവിലായിരുന്നു. ഒരാഴ്ചത്തെ ഒളിവുജീവിതത്തിന് ശേഷം സുപ്രിം കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് പുറത്തുവന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News