രജിസ്ട്രാറെ വിടാതെ വിസി; സർവകലാശാലയിൽ കയറരുതെന്ന് കെ.എസ് അനിൽകുമാറിന് സിസാ തോമസിന്റെ നോട്ടീസ്

ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടിയെന്നും നോട്ടീസിൽ

Update: 2025-07-09 05:46 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം:  കേരള സർവകലാശാല രജിസ്ട്രാറെ വിടാതെ വൈസ് ചാൻസിലർ.സസ്പെൻഷനിൽ ആണെന്ന് ഓർമ്മപ്പെടുത്തി രജിസ്ട്രാർ കെ എസ് അനിൽകുമാറിന് താൽക്കാലിക വിസി സിസ തോമസ് കത്ത് നൽകി. രജിസ്ട്രാർ പദവി ഉപയോഗിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയെന്നും കത്തിലുണ്ട്.

എന്നാൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ച പശ്ചാത്തലത്തിൽ വി സിയുടെ വിലക്ക് കണക്കാക്കേണ്ടതില്ലെന്നാണ് രജിസ്ട്രാറുടെയും ,സിൻഡിക്കേറ്റിന്റെയും തീരുമാനം. അതേസമയം വലിയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും ഗവർണർ വിഷയത്തിൽ ഇടപെട്ട് നടപടികളിലേക്ക് കടന്നിട്ടില്ല..സിൻഡിക്കേറ്റും, സർക്കാരും നിലപാട് കടിപ്പിച്ചതോടെയാണ് രാജ്ഭവൻ തീരുമാനം വൈകുന്നത്.

Advertising
Advertising

വിദേശ പര്യടനത്തിലായിരുന്ന വി.ഡി മോഹൻ കുന്നുമ്മൽ  സർവകലാശാലയിൽ തിരിച്ചെത്തിയതോടെ പ്രതിഷേധം കുറച്ചുകൂടി കടുക്കും. എസ്എഫ്ഐക്ക് പുറമേ  ഡിവൈഎഫ്ഐയും സർവകലാശാലയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News