ശിവൻകുട്ടി പോകുന്നത് ഫിൻലാൻഡ് വിദ്യാഭ്യാസ മാതൃക പഠിക്കാനാണ്: മുഖ്യമന്ത്രി

നോർവീജിയൻ ജിയോടെക്‌നികൽ ഇൻസ്റ്റിട്ട്യൂട്ട് സന്ദർശിച്ച് ഉരുൾപ്പൊട്ടൽ പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യകൾ വിലയിരുത്തുമെന്ന്‌ മുഖ്യമന്ത്രി

Update: 2022-09-16 14:14 GMT
Advertising

തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ ഫിൻലാൻഡിൽ പോകുന്നത് അവിടുത്തെ വിദ്യാഭ്യാസ മാതൃക പഠിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിൻലാൻഡ് വിദ്യാഭ്യാസ മന്ത്രി ലീ ആൻഡേഴ്‌സന്റെ ക്ഷണപ്രകാരം അവിടുത്തെ പ്രീസ്‌കൂൾ സന്ദർശിക്കുമെന്നും ഫിന്നിഷ് വിദ്യാഭ്യാസ രീതികൾ പ്രശസ്തമാണെന്നും ഇവ പഠിക്കാൻ സന്ദർശനം ഉപകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നോക്കിയ അടക്കമുള്ള കമ്പനികൾ സന്ദർശിക്കാനും അവസരം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബർ പദ്ധതികൾ പഠിക്കാൻ ഐ.ടി കമ്പനികൾ സന്ദർശിക്കുമെന്നും പറഞ്ഞു.

നോർവെ സന്ദർശനത്തിലൂടെ മാരിടൈം മേഖലയുമായി ബന്ധപ്പെട്ട പഠനമാണ് പ്രധാനമായി ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നോർവീജിയൻ ജിയോടെക്‌നികൽ ഇൻസ്റ്റിട്ട്യൂട്ട് സന്ദർശിച്ച് ഉരുൾപ്പൊട്ടൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യകൾ വിലയിരുത്താനും അവസരം ഉപയോഗിക്കുമെന്നും പറഞ്ഞു. ഇംഗ്ലണ്ടും വെയിൽസും സന്ദർശിക്കുമെന്നും മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും 150 ഓളം പ്രവാസികൾ പങ്കെടുക്കുന്ന ലണ്ടൻ റീജിയണൽ സംഗമം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. ഭരണാധികാരികളുടെ വിദേശ യാത്രകൾ പല ഘട്ടത്തിലും വിവാദമായി മാറിയിട്ടുണ്ടെന്നും എന്നാൽ ടെക്‌നോപാർക്ക് ഉണ്ടായത് നായനാരും ഗൗരിയമ്മയും വിദേശത്ത് സന്ദർശിച്ച ശേഷമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. റൂം ഫോർ റിവർ പദ്ധതി വന്നത് 2019 ലെ നെതർലാൻഡ് സന്ദർശനത്തിന് ശേഷമാണെന്നും പറഞ്ഞു. ഒക്ടോബർ 1 മുതൽ 14 വരെ യൂറോപ്പിൽ സന്ദർശനം നടത്തുന്നതെന്ന് അറിയിച്ചു. ഒക്ടോബറിലാണ്‌ ലണ്ടൻ, ഫിൻലാൻഡ്, നോർവ്വേ എന്നിവിടങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തുക.


Full View


Sivankutty is going to study Finnish model of education: Chief Minister Pinarayi Vijayan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News