മെന്റർ വിവാദം: മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

മാത്യു കുഴൽ നാടന്റെ അവകാശ ലംഘന നോട്ടീസിലാണ് പ്രതികരണം തേടിയത്

Update: 2022-07-14 02:55 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മാത്യു കുഴൽ നാടന്‍ എം.എല്‍.എയുടെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം തേടി സ്പീക്കർ എം.ബി രാജേഷ്. മുഖ്യമന്ത്രിയുടെ മകൾ വീണ പി.ഡബ്ല്യു.സി ഡയറക്ടർ ജയിക് ബാല കുമാറിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു കുഴൽ നാടന്റെ പരാമർശം.

അതേസമയം, മാത്യുകുഴൽനാടന്റെ അവകാശവാദം പച്ചക്കള്ളം എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി. പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരം മാത്യു പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായി അവകാശ ലംഘന നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News