സ്ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ

UDF-LDF മുന്നണികൾ വിജയ പ്രതീക്ഷയിലാണ്. അൻവർ എത്ര വോട്ട് പിടിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്

Update: 2025-06-23 02:32 GMT
Editor : Lissy P | By : Web Desk

നിലമ്പൂർ: രാഷ്ട്രീയ കേരളം ഏറെ കാത്തിരിക്കുന്ന  നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.വോട്ടെണ്ണലിന് മുന്നോടിയായി സ്ട്രോങ് റൂം തുറന്നു. എട്ട് മണി മുതൽ വോട്ടണ്ണൽ ആരംഭിക്കും.

174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റൽ വോട്ട് , സർവീസ് വോട്ട് എന്നിവ വഴി 1402 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആകെ വോട്ടുകളുടെ എണ്ണം 1,76,069.  ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷിനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിന് 4 ടേബിളുകളും , സർവീസ് പോട്ടുകൾ എണ്ണുന്നതിനായി ഒരു ടേബിളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.46 ബൂത്തുകൾ ഉള്ള വഴിക്കടവ് പഞ്ചായത്ത് എണ്ണി തീരാൻ മൂന്ന് റൗണ്ടുകൾ വേണ്ടി വരും.

Advertising
Advertising

യുഡിഎഫ് 3000 വോട്ട് ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന വഴിക്കടവിൽ പി. വി അൻവർ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. വഴിക്കടവ് പഞ്ചായത്ത് എണ്ണിത്തീരുന്നതോടെ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ ദിശ വ്യക്തമാകും. 43 ബൂത്തുകൾ ഉള്ള നിലമ്പൂർ നഗരസഭയിലെ വോട്ട് എണ്ണി തീരാനും മൂന്ന് റൗണ്ട് വേണ്ടി വരും. പി.വി അൻവർ വലിയ ശ്രദ്ധവെക്കാത്ത ഇവിടെ യുഡിഎഫ്-എല്‍ഡിഎഫ് നേരിട്ടുള്ള പോരാട്ടമാകും. 229 മുതൽ 263 വരെയുള്ള അമരമ്പലം പഞ്ചായത്തിലെ ബൂത്തുകളാണ് അവസാനം എണ്ണുക . അതുവരെ ബലാബലം പോയാൽ എല്‍ഡിഎഫ് മേല്‍ക്കയ്യുള്ള അമരമ്പലമാകും ഫലം നിർണയിക്കുക.

UDF-LDF മുന്നണികൾ വിജയ പ്രതീക്ഷയിലാണ്. പി.വി അൻവർ എത്ര വോട്ട് പിടിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ആ വോട്ട് ആരുടേതാകും എന്നതനുസരിച്ചിരിക്കും നിലമ്പൂരിൻ്റെ ജനവിധി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News