വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജെ. ചിഞ്ചുറാണി
കുട്ടികൾ പറയുന്നത് കേൾക്കാത്തതാണ് പ്രശ്‌നമെന്നായിരുന്നു ചിഞ്ചുറാണി പറഞ്ഞിരുന്നത്
Update: 2025-07-18 08:36 GMT
തിരുവനന്തപുരം: തേവലക്കര സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. കുട്ടികൾ പറയുന്നത് കേൾക്കാത്തതാണ് പ്രശ്‌നമെന്നായിരുന്നു ചിഞ്ചുറാണി പറഞ്ഞിരുന്നത്. ഈ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്നാണ് ചിഞ്ചുറാണി ഇന്ന് ഖേദം പ്രകടിപ്പിച്ച് പറഞ്ഞത്.
കുടുംബം ദുഃഖാവസ്ഥയിലാണെന്നും കുടുംബത്തിന്റെ ഒപ്പം നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന് വേണ്ട സഹായം സർക്കാർ നൽകുമെന്നും സ്‌കൂളിന്റെ വീഴ്ചയും കെഎസ്ഇബിയുടെ വീഴ്ചയും പരിശോധിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.
watch video: