കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ; മുൻ ജനറൽ മാനേജർ അറസ്റ്റിൽ

ഇയാളുടെ മാനസികപീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആരോപണമുണ്ടായിരുന്നു

Update: 2025-07-23 15:49 GMT

മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രിയിലെ മുൻ ജനറൽ മാനേജറെ അറസ്റ്റ് ചെയ്തു. മുൻ ജനറൽ മാനേജർ എൻ.അബ്ദുറഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മാനസികപീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ആരോപണമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.

കോതമംഗലം സ്വദേശി 20കാരിയായ അമീനയാണ് ജീവനൊടുക്കിയത്. ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൂടെ ജോലി ചെയ്തിരുന്നവരാണ് മുൻ ജനറൽ മാനേജറുടെ മാനസിക പീഡനമാണ് മരണകാരണമെന്ന ആരോപണവുമായി രംഗത്തുവന്നത്. പരാതി ഉയർന്നതോടെ ആശുപത്രി ഇടപെട്ട് അബ്ദുറഹ്മാനെ പിരിച്ചുവിട്ടിരുന്നു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News