'ആഗോള അയ്യപ്പ സംഗമത്തിന് മുൻപ് നിലപാട് അറിയിച്ചില്ല'; കോൺഗ്രസ് നേതാക്കളോട് നീരസമറിയിച്ച് സുകുമാരന്‍ നായര്‍

കോൺഗ്രസ് നേതാക്കളുടെ പെരുന്ന സന്ദർശനം വ്യക്തിപരമാണെന്ന് പ്രതിപക്ഷ നേതാവ്

Update: 2025-09-30 07:01 GMT
Editor : Lissy P | By : Web Desk

ജി. സുകുമാരൻ നായർ Photo| Facebook

കോട്ടയം:അനുനയ നീക്കങ്ങളുമായി എത്തിയ കോൺഗ്രസ് നേതാക്കളോട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ നീരസം അറിയിച്ചതായി സൂചന . വിശ്വാസ പ്രശ്നങ്ങളിൽ ആലോചനയില്ലെന്നാണ് പരാതി.ആഗോള അയ്യപ്പ സംഗമത്തിന് മുൻപ് നിലപാട് അറിയിച്ചില്ല.മുൻപ് കോൺഗ്രസ്‌ നേതാക്കൾ എന്‍എസ്എസുമായി ആശയ വിനിമയം നടത്തുന്നതും ഓർമിപ്പിച്ചു.

അതേസമയം, സുകുമാരൻ നായരെ കണ്ടത് രാഷ്ട്രീയ ഇടപെടലായി കാണേണ്ടതില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.സന്ദർശനത്തിന്റെ കൂടുതൽ വിശദാശംങ്ങൾ ഇപ്പോൾ പങ്കുവെയ്ക്കാൻ കഴിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

 കോൺഗ്രസ് നേതാക്കളുടെ പെരുന്ന സന്ദർശനം വ്യക്തിപരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. സന്ദർശനത്തിൽ നിന്ന് ആരേയും വിലക്കിയിട്ടില്ല..ചർച്ചകൾക്ക് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

Advertising
Advertising

എൻഎസ് എസുമായുള്ള കൂടിക്കാഴ്ചകൾ സൗഹൃദ സന്ദർശനങ്ങളെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എൻഎസ്എസുമായുള്ള സൗഹൃദം ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News