കൊല്ലത്തെ സുമയ്യയുടെ മരണം കൊലപാതകം: ഭർത്താവ് നിസാം കുറ്റം സമ്മതിച്ചു

ഭർത്താവ് നിസാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിച്ചു.

Update: 2021-08-18 02:08 GMT

കൊല്ലം ഉമയനല്ലൂരിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഭർത്താവ് നിസാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ ഇയാള്‍ കുറ്റം സമ്മതിച്ചു.

കൊട്ടിയം ഉമയനല്ലൂർ പുത്തൻവീട്ടിൽ ബിലാൽഹൗസിൽ സുമയ്യയെ ആണ് കഴിഞ്ഞ ദിവസം അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സുമയ്യ ബോധരഹിതയായി അടുക്കളയിൽ കിടക്കുകയായിരുന്നുവെന്നാണ് ഭർത്താവ് നിസാം പോലീസിനോട് പറഞ്ഞത്. എന്നാൽ നിസാമിന്റെ മൊഴിയിൽ ബന്ധുക്കൾക്ക് സംശയം ഉണ്ടായിരുന്നു.

നിസാമിന് മറ്റൊരു സ്ത്രീയുമായി ഉണ്ടായിരുന്ന അടുപ്പത്തെ ചൊല്ലി വീട്ടിൽ തർക്കം പതിവായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുമയ്യയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് നിസാമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സുമയ്യയെ കഴുത്തിൽ ഷാൾ കുടുക്കി ശ്വാസം മുട്ടിക്കുകയായിരുന്നുവെന്ന് നിസാം ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയുമായി കൊട്ടിയം പോലീസ് വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തി. ഉമയനല്ലൂരിൽ ഗോൾഡ് കവറിങ് സ്ഥാപനം നടത്തുകയാണ് നിസാം.

Watch Video Report: 

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News