'വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത് ആര്‍.എസ്.എസിനുള്ള ഒളിസേവ'; വിമര്‍ശനവുമായി സമസ്ത മുഖപത്രം

വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നതെന്നും സുപ്രഭാതം മുഖപത്രം

Update: 2024-06-21 03:14 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിന്  ഒളിസേവ ചെയ്യുകയാണ്. ഈഴവര്‍ക്ക് അവകാശപ്പെട്ടത് മുസ്‍ലിംകളോ ക്രിസ്ത്യാനികളോ തട്ടിയെടുക്കുന്നുണ്ടെങ്കില്‍ വെള്ളാപ്പള്ളി അത് തെളിയിക്കണമെന്നും സുപ്രഭാതം മുഖപ്രസംഗം ആവശ്യപ്പെട്ടു.

ഈഴവര്‍ക്കെന്ന വ്യാജേന വെള്ളാപ്പള്ളി സവര്‍ണ സമുദായങ്ങള്‍ക്ക് വിടുപണി ചെയ്യുകയാണ്.  വെള്ളാപ്പള്ളി വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്ത അസത്യങ്ങള്‍ നിരന്തരം വമിപ്പിക്കുന്നു. സംഘ്പരിവാറിനെ നാണിപ്പിക്കും വിധം അവാസ്തവങ്ങള്‍ കൊണ്ട് വെള്ളാപ്പള്ളി ഛിദ്രത തീര്‍ക്കുകയാണ്. രാജ്യസഭയിലെ മുസ്‍ലിം പ്രാതിനിധ്യ കണക്കെടുക്കുന്ന വെള്ളാപ്പള്ളി ലോക്സഭയിലെ കണക്ക് കൂടി പരിശോധിക്കണം.ഇസ്‍ലാമോഫോബിയ എന്ന സംഘപരിവാര്‍ അജണ്ട ഈഴവരിലേക്കും പടര്‍ത്താനാണ് വെള്ളാപ്പള്ളിയുടെ കുടില തന്ത്രമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നതെന്നും സുപ്രഭാതം മുഖപ്രസംഗം ചോദിക്കുന്നു.വെള്ളാപ്പള്ളി നടേശനെതിരെ നടപടിയെടുക്കുന്നതിന് ആരാണ് സര്‍ക്കാരിനെ വിലക്കുന്നത് ? അപരമത വിദ്വേഷം പടര്‍ത്തുന്ന വെള്ളാപ്പള്ളി നവോത്ഥാന സമിതി ചെയര്‍മാന്‍ ആയി തുടരുന്നത് എങ്ങനെ ? വെള്ളാപ്പള്ളിയുടെ വിഷം ചീറ്റലില്‍ യു.ഡി.എഫ് പുലര്‍ത്തുന്ന മൗനം അപകടകരമെന്നും സമസ്ത മുഖപത്രം പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News