'കേസ് മധ്യസ്ഥതയിലൂടെ തീർത്തുകൂടെ ?'; പീഡനപരാതിയിൽ അസാധാരണ ചോദ്യവുമായി സുപ്രിംകോടതി
വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതിയിൽ അസാധാരണ നീക്കം
Update: 2025-12-05 14:54 GMT
ന്യൂഡൽഹി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതിയിൽ അസാധാരണ നീക്കവുമായി സുപ്രിംകോടതി. കേസ് മധ്യസ്ഥതയിലൂടെ തീർത്തുകൂടെയെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന ചോദിച്ചു. വേണു ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ അസാധാരണ നടപടി.
വേണു ഗോപാലകൃഷ്ണൻ നൽകിയ ഹണിട്രാപ്പ് പരാതിക്ക് പിന്നാലെയാണ് കേസിൽ ആദ്യം അന്വേഷണം ആരംഭിച്ചത്. എന്നാൽ കൂടുതൽ അന്വേഷണത്തിൽ യുവതിക്ക് നേരെ അതിക്രമം നടന്നതായി കണ്ടെത്തുകയായിരുന്നു.