ഷാജ് കിരൺ എത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായെന്ന് സ്വപ്ന; ശബ്ദ സന്ദേശം ഇന്ന് പുറത്തുവിട്ടേക്കും

സ്വപനയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്ത് വിടുമെന്ന് പറയുന്ന ശബദരേഖ ഈ കേസിൽ ഒരു നിർണായക തെളിവായി മാറിയേക്കും.

Update: 2022-06-10 04:25 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരൺ എത്തിയതെന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിട്ടേക്കും. ഷാജ് കിരണന്റെ ശബ്ദസന്ദേശമാണ് പുറത്ത് വിടുക. എന്നാൽ അഭിഭാഷകനും, എച്ച്ആർഡിഎസും പറഞ്ഞത് പ്രകാരമാണ് രഹസ്യമൊഴി നൽകിയതെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്ന് ഷാജ് കിരൺ മീഡിയാവൺ സ്പെഷ്യൽ എഡിഷനിൽ പറഞ്ഞു.

സ്വപനയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോൾ ഇന്ന് പുറത്ത് വിടുമെന്ന് പറയുന്ന ശബദരേഖ ഈ കേസിൽ ഒരു നിർണായക തെളിവായി മാറിയേക്കും. ഷാജ് കിരൺ തന്നെ സമ്മർദത്തിലാക്കിയെന്ന് സ്വപ്ന ആരോപിക്കുമ്പോൾ അദ്ദേഹം ആരോപണങ്ങൾ നിഷേധിക്കുകയാണ്‌. എഡിജിപി എംആർ അജിത് കുമാറിനെയും വിജയ് സാഖറയെയും താൻ വിളിച്ചിട്ടുണ്ട്. സരിത്ത് എവിടെയാണെന്ന് അന്വേഷിക്കാൻ സ്വപ്ന പറഞ്ഞിട്ടാണ് വിളിച്ചതെന്നാണ് ഷാജ് കിരൺ പറയുന്നത്. സ്വപ്നയുടെ രഹസ്യ മൊഴി ലഭിക്കാനുള്ള ഇഡിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിച്ചക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News