സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം കോടതി തള്ളി

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ വാദിച്ചിരുന്നു

Update: 2022-06-16 10:22 GMT
Advertising

കൊച്ചി: സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളി.ഗൂഢാലോചന കേസിലെ അന്വേഷണത്തിന് രഹസ്യമൊഴി  ആവശ്യമാണെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തു കൊണ്ടു വരാൻ രഹസ്യ മൊഴി പരിശോധിക്കണമെന്നും അറിയിച്ചാണ് സ്വപ്നയുടെ രഹസ്യമൊഴി ക്രൈബ്രാഞ്ച് ആവശ്യപ്പെട്ടത്. ഈ ആവശ്യമാണിപ്പോള്‍ കോടതി തള്ളിയത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ വാദിച്ചിരുന്നു

സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആരോപണങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ   സ്വപ്‌ന സുരേഷ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സ്വപ്‌ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് മീഡയവണിന് ലഭിച്ചു. ഈന്തപ്പഴവും ഖുർആനും എത്തിയ പെട്ടികളിൽ ചിലതിന് ഭാരക്കൂടുതലുണ്ടായിരുന്നു. മുൻ മന്ത്രി കെ.ടി ജലീലുമായി താൻ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ ലാപ്‌ടോപ്പിലും ഫോണിലുമുണ്ടെന്നും സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എറണാകുളം സെഷൻസ് കോടതിയിലാണ് സ്വപ്‌ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

ഷാർജ ഭരണാധികരിയുടെയും മുഖ്യമന്ത്രിയുടെയും ഭാര്യമാർ ഒന്നിച്ച് യാത്ര നടത്തി. ചീഫ് സെക്രട്ടറി നളിനി നെറ്റോയും അവർക്കൊപ്പമുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൊച്ചിയിൽ കാർഗോ എത്തിയപ്പോൾ ക്ലിയർ ചെയ്യാൻ സഹായിച്ചത് എം.ശിവശങ്കരാണെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് ക്ലിയറൻസ് സൗകര്യപ്പെടുത്തിയത്. ഭാരക്കൂടുതലുളള പെട്ടികൾ പിന്നീട് കാണാതായെന്നും സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

Contributor - Web Desk

contributor

Similar News