'സ്വരാജിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും അടക്കം എല്ലാവരുടെയും പിന്തുണ വേണം': മലപ്പുറം സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.എം സിദ്ദീഖ്

''പിന്തുണ കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതിന് പറ്റിയ പടയാളിയെയാണ് നിലമ്പൂരിലെത്തിച്ചത്''

Update: 2025-06-02 07:27 GMT

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും അടക്കം എല്ലാവരുടെയും പിന്തുണ വേണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദീഖ്. നിലമ്പൂർ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സിദ്ദീഖിന്റെ പ്രസംഗം.

''നിലമ്പൂരിന്റെ ശബ്ദം ഉയർന്നുകേൾക്കണമെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ എല്ലാ മനുഷ്യന്റെയും പിന്തുണ വേണം. കോൺഗ്രസ് എന്നോ ലീഗ് എന്നോ ബിജെപിയെന്നോ എസ്ഡിപിഐ എന്നോ ജമാഅത്തെ ഇസ് ലാമിയെന്നോ വ്യത്യാസമില്ലതെ മനുഷ്യന്റെ എല്ലാ പിന്തുണയും ഞങ്ങൾ ആഗ്രഹിക്കുകയാണ്. പിന്തുണ കിട്ടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതിന് പറ്റിയ പടയാളിയെയാണ് നിലമ്പൂരിലെത്തിച്ചത്''- അദ്ദേഹം പറഞ്ഞു.

Advertising
Advertising

Watch Video Here

Full View

അതേസമയം എം.സ്വരാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരാണധികാരിയായ നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു മുമ്പാകെയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ,സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീർ എം.പി,പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രകടനമായെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News