സിറോ മലബാർ സഭ സിനഡിന് ഇന്നു തുടക്കം; ബിഷപ് ആന്‍റണി കരിയലിന്‍റെ തീരുമാനം ചര്‍ച്ചയാകും

പ്രതിഷേധത്തിനിടയിലും കുർബാന ഏകീകരണം എല്ലാ പള്ളികളിലും നടപ്പിലാക്കണമെന്ന മാർ ജോർജ് ആലഞ്ചേരിയുടെ കർശന നിർദേശം നിലനിൽക്കെയാണ് കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ സിനഡിന് തുടക്കമാവുന്നത്

Update: 2022-01-07 01:39 GMT

കുർബാന ഏകീകരണത്തിൽ തർക്കം തുടരുന്നതിനിടെ സിറോ മലബാർ സഭയുടെ സിനഡ് ഇന്ന് മുതൽ സഭാ ആസ്ഥാനത്തു നടക്കും. ഏകീകരണം നടപ്പാക്കാതിരുന്ന ബിഷപ് ആന്‍റണി കരിയലിന്‍റെ തീരുമാനം സിനഡിൽ ചർച്ചയാകും. ഈ മാസം 15ന് ആണ് സിനഡ് സമാപിക്കുക.

പ്രതിഷേധത്തിനിടയിലും കുർബാന ഏകീകരണം എല്ലാ പള്ളികളിലും നടപ്പിലാക്കണമെന്ന മാർ ജോർജ് ആലഞ്ചേരിയുടെ കർശന നിർദേശം നിലനിൽക്കെയാണ് കാക്കനാട് സെന്‍റ് തോമസ് മൗണ്ടിൽ സിനഡിന് തുടക്കമാവുന്നത്. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഏകീകരണ വിഷയത്തിൽ പള്ളികൾക്ക് ഇളവ് അനുവദിച്ച ബിഷപ് ആന്‍റണി കരിയിലിന്‍റെ തീരുമാനം യോഗത്തിൽ ചർച്ചയാകും. ഏകീകരണം മനസില്ലാ മനസോടെ നടപ്പിലാക്കിയ ബിഷപ്പുമാർ സിനഡിൽ തങ്ങളുടെ നിലപാട് അറിയിക്കും. ഒപ്പം ഏകീകരണം നടപ്പാക്കിയപ്പോൾ ഉണ്ടായ പ്രായോഗിക പ്രശ്നങ്ങളും ചർച്ചയാകും.

സഭയും സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ച ചെയ്യുമെന്ന് സഭാ നേതൃത്വം അറിയിച്ചു . സഭാ ആസ്ഥാനം കാക്കനാട് നിന്നും കുറവിലങ്ങാട്ടേക്ക് മാറ്റണമെന്ന വിശ്വാസികളുടെ ആവശ്യവും ചർച്ചയായേക്കും. കോവിഡിനെ തുടർന്ന് കഴിഞ്ഞ മൂന്ന് സിനഡ് യോഗങ്ങളും ഓണ്‍ലൈനായാണ് കൂടിയത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News