ഡീസലുമായി വന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

മംഗളൂരുവിൽ നിന്ന് ചെമ്പേരിയിലെ പെട്രോൾ പമ്പിലേക്ക് ഡീസലുമായി വരികയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.

Update: 2023-06-17 01:28 GMT
Editor : banuisahak | By : Web Desk
Advertising

കാസർകോട്: കാസർകോട് പാണത്തൂർ പരിയാരത്ത് ടാങ്കർലോറി മറിഞ്ഞ് അപകടം. രാത്രി 9:40 ഓടെ പരിയാരത്ത് പള്ളിക്ക് സമീപം ഹസ്സൈനാറിൻ്റെ വീടിന് മുകളിലേക്ക് ലോറി മറിയുകയായിരുന്നു. വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരുവിൽ നിന്ന് ചെമ്പേരിയിലെ പെട്രോൾ പമ്പിലേക്ക് ഡീസലുമായി വരികയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News