മോട്ടോർ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നീട്ടി: മന്ത്രി ആന്റണി രാജു

വാഹന ഉടമകളുടെ പരാതി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നും തുടർന്നുള്ള തവണകൾ കൃത്യമായി അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു

Update: 2021-10-27 09:07 GMT
Advertising

തിരുവനന്തപുരം: 2021 ഏപ്രിലിലെ സർക്കാർ വിജ്ഞാപന പ്രകാരം 10 വർഷത്തെ നികുതി തവണകളായി അടയ്ക്കാൻ അനുവാദം ലഭിച്ച മോട്ടോർ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള മൂന്നു ദ്വൈമാസ തവണകൾ അടയ്‌ക്കേണ്ട തീയതി നവംബർ 10 വരെ നീട്ടിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. 15 വർഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം അഞ്ചു വർഷത്തെ നികുതി അടച്ചവർക്ക് ബാക്കി 10 വർഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്.

ആദ്യ ഗഡു മേയ് 10 മുൻപ് അടയ്ക്കാനും തുടർന്നുള്ളവയ്ക്ക് ഒമ്പത് ദ്വൈമാസ തവണകളും നിഷ്‌കർഷിച്ചിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മേയ് മുതൽ സംസ്ഥാനത്ത് ഭാഗിക ലോക്ഡൗൺ ആയിരുന്നതിനാൽ നികുതി അടയ്ക്കാൻ വാഹന ഉടമകൾക്ക് ബുദ്ധിമുട്ട് നേരിടുകയും പല വാഹനങ്ങളും ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട് നിരത്തിലിറക്കാനാവാത്ത അവസ്ഥയിലാകുകയും ചെയ്തു. ഇത് സംബന്ധിച്ച് നിരവധി വാഹന ഉടമകളുടെ പരാതി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നും തുടർന്നുള്ള തവണകൾ കൃത്യമായി അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News