ടീം സമസ്ത പൊന്നാനി എന്നത് ആധികാരിക സംവിധാനമല്ലെന്ന് മുനവ്വറലി തങ്ങൾ

തെരഞ്ഞെടുപ്പ് സമയത്തുള്ള സി.പി. എം തന്ത്രങ്ങളാണ് ടീം സമസ്തക്ക് പിന്നിലെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു

Update: 2024-04-24 08:05 GMT

പൊന്നാനി: ടീം സമസ്ത എന്ന പേരില്‍ പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണച്ച് പുറത്തു വന്ന പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് മുനവ്വറലി ശിഹാബ് തങ്ങള്‍. ടീം സമസ്ത പൊന്നാനി എന്നത് ആധികാരിക സംവിധാനമല്ല.

ടീം സമസ്ത എന്ന പേരില്‍ പ്രചരിക്കുന്ന വാർത്താ കുറുപ്പിൽ പറയുന്ന കാര്യങ്ങൾ വാർത്ത സമ്മേളനം വിളിച്ച് സമസ്ത​ നേതാക്കൾ പറഞ്ഞ കാര്യങ്ങളൊന്നുമല്ല അത്. ആൾക്കാർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ വേണ്ടിയിട്ടുള്ള വാട്സ് ആപ്പ് സന്ദേശങ്ങൾ മാത്രമാണത്. സമസ്ത ആധികാരികമായി അതുസംബന്ധിച്ച് യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നാണ് ജിഫ്രി തങ്ങൾ തന്നെ പറഞ്ഞിട്ടുള്ളത്.

Advertising
Advertising

ആ വ്യാജ പ്രചരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നാണ് പറയാനുള്ളത്. തെരഞ്ഞെടുപ്പ് സമയത്തുള്ള സി.പി. എം തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അത് ആൾക്കാർ തിരിച്ചറിയും. ആ പ്രചരണങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ലെന്നും മുനവ്വറലി തങ്ങൾ മീഡിയവണ്ണിനോട് പറഞ്ഞു. പൊന്നാനിയിൽ വൻഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News