വന്യജീവി സംരക്ഷണ നിയമഭേദഗതി; എതിർപ്പറിയിച്ച് താമരശേരി ബിഷപ്പ്

'ആക്രമിക്കുന്ന മൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ ജനങ്ങൾക്ക് അനുമതി നൽകണം'

Update: 2025-09-14 12:58 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ എതിർപ്പറിയിച്ച് താമരശേരി ബിഷപ്പ്. തങ്ങളെ കേൾക്കാതെയാണ് തീരുമാനമെടുത്തതെന്നും പ്രായോഗികമല്ലാത്ത നിർദേശങ്ങളാണ് ഉള്ളതെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

ബില്ലിൽ പുതുതായി ഒന്നും ചേർത്തതായി കണ്ടില്ല. ആക്രമിക്കുന്ന മൃഗങ്ങളെ വെടി വെച്ചു കൊല്ലാൻ ജനങ്ങൾക്ക് അനുമതി നൽകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ വന്യ ജീവി പ്രശ്നങ്ങൾ ചർച്ചായെന്നും ബിഷപ്പ് പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷ സംഗമത്തെ താമരശേരി രൂപത സ്വാഗതം ചെയ്തു. ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാനെങ്കിലും സർക്കാർ തയ്യാറാകുന്നത് നല്ല കാര്യമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങൾ വലിയ ആക്രമണം നേരിടുന്നു. ന്യൂനപക്ഷ പ്രശ്നങ്ങളിൽ കൂടെയുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയെന്നും ബിഷപ്പ് പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News