ട്രാവൽ ഏജൻസി ജീവനക്കാരിയുടെ കഴുത്തിൽ മുറിവേൽപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

രവിപുരത്തെ റെയ്‌സ് ട്രാവൽ ബ്യൂറോ എന്ന സ്ഥാപനത്തിലെത്തിയ പളളുരുത്തി സ്വദേശി ജോളി ജെയിംസാണ് ഓഫിസ് ജീവനക്കാരിയായ തൊടപുഴ സ്വദേശി സൂര്യയെ ആക്രമിച്ചത്.

Update: 2023-01-25 03:03 GMT

ജോളി ജെയിംസ് 

കൊച്ചി: രവിപുരത്ത് യുവാവ് ട്രാവൽ ഏജൻസി ജീവനക്കാരിയുടെ കഴുത്തിൽ മുറിവേൽപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിസയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

രവിപുരത്തെ റെയ്‌സ് ട്രാവൽ ബ്യൂറോ എന്ന സ്ഥാപനത്തിലെത്തിയ പളളുരുത്തി സ്വദേശി ജോളി ജെയിംസാണ് ഓഫിസ് ജീവനക്കാരിയായ തൊടപുഴ സ്വദേശി സൂര്യയെ ആക്രമിച്ചത്. പരിക്കേറ്റ സൂര്യ പ്രാണരക്ഷാർഥം എതിർവശത്തെ ഹോട്ടലിലേക്ക് ഓടിക്കയറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

Advertising
Advertising

ട്രാവൽ ഏജൻസിയിൽനിന്ന് തനിക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും ഇത് നൽകാത്തതാണ് ആക്രമണത്തിന് തന്നെ പ്രകോപിപ്പിച്ചതെന്നായിരുന്നു പ്രതി പൊലീസിനോട് ആദ്യം നൽകിയ മൊഴി. ട്രാവൽ ഉടമയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ തനിക്ക് 55,000 രൂപയാണ് കിട്ടാനുള്ളത് എന്ന് പ്രതി മാറ്റിപ്പറഞ്ഞു. യൂറോപ്പിലേക്കുളള റിക്രൂട്ടമെന്റുമായി ബന്ധപ്പെട്ട് യുവാവ് മൂന്ന് വർഷം മുമ്പ് ട്രാവൽ ഏജൻസിയിലെത്തിയിരുന്നെന്നും യാതൊരു തരത്തിലുമുളള തർക്കങ്ങളും തമ്മിലുണ്ടായിരുന്നില്ലെന്നുമാണ് ട്രാവൽ ഏജൻസി ഉടമ പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കോടതിയിൽ ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News