സുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചനിലയിൽ

സുഹൃത്ത് ബഷീറിനെ കോട്ടക്കലിലെ ക്വാട്ടേഴ്‌സിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തി. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

By :  Web Desk
Update: 2022-11-30 11:15 GMT
Advertising

മലപ്പുറം: സുഹൃത്തിനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി സൗജത്തിനെയാണ് വാടക ക്വാട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു. സുഹൃത്ത് ബഷീറിനെ കോട്ടക്കലിലെ ക്വാട്ടേഴ്‌സിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തി. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

2108 ലായിരുന്നു സൗജത്തിന്റെ ഭർത്താവായ സവാദ് കൊല്ലപ്പെട്ടത്. സൗജത്തും സുഹൃത്തായ ബഷീറും ചേർന്ന് മത്സ്യത്തൊഴിലാളിയായ സവാദിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. തലക്കടിച്ചും കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്. തുടർന്ന് ബഷീർ വിദേശത്തേക്ക് മുങ്ങി. പിന്നീട് നാട്ടിലെത്തിയ ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ജാമ്യത്തിലിറങ്ങിയതായിരുന്നു.

Full View

Tags:    

Similar News