അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ കൊച്ചിയിലെത്തിച്ചു; ഇന്ന് കോടതിയില്‍ ഹാജരാക്കും

എളമക്കര പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സനലിനെ ഹാജരാക്കിയത്

Update: 2022-05-06 01:02 GMT

കൊച്ചി: നടി മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട സംവിധായകൻ സനൽ കുമാർ ശശിധരനെ കൊച്ചിയിലെത്തിച്ചു. എളമക്കര പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സനലിനെ ഹാജരാക്കിയത്. തിരുവനന്തപുരം പാറശ്ശാലയിൽ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്ത സനലിനെ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് എളമക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

കൊച്ചി ഡി.സി.പി, വി.യു കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ സനലിനെ ചോദ്യം ചെയ്തു. സനലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്താനാണ് പൊലീസിന്‍റെ തീരുമാനം. 2019 മുതൽ മഞ്ജുവിനെ നിരന്തരമായി പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തു എന്ന പരാതിയെ തുടർന്നാണ് സനൽ കുമാർ ശശിധരനെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നു ഉള്‍പ്പെടെയുള്ള മഞ്ജു വാര്യരുടെ പരാതിയിലാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരായ പൊലീസ് നടപടി. അറസ്റ്റ് ദൃശ്യങ്ങള്‍ സനല്‍കുമാര്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ജീവന് ഭീഷണിയുണ്ടെന്നും മഞ്ജു വാര്യരാണോ പരാതി നല്‍കിയതെന്ന് ഉറപ്പില്ലെന്നും സനല്‍കുമാര്‍ ആരോപിച്ചു.

മഞ്ജു വാര്യര്‍ നായികയായ കയറ്റം സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍. മഞ്ജു ആരുടെയോ തടവറയിലാണെന്ന് സൂചിപ്പിച്ചുകൊണ്ട് സനല്‍കുമാര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദമായിരുന്നു. ദീലീപ് പ്രതിയായ ഗൂഢാലോചനക്കേസില്‍ മഞ്ജുവിന്‍റെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സനല്‍കുമാര്‍ കുറിച്ചു. മാത്രമല്ല മഞ്ജുവിന്‍റെ ജീവന് ഭീഷണിയുണ്ടെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News