പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു; മൂന്നാമനായി തെരച്ചിൽ

നേരത്തെ 10 വയസുകാരി ശ്രീവേദയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

Update: 2023-05-13 17:04 GMT


പറവൂർ: വടക്കന്‍ പറവൂരില്‍ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെടുത്തു. മന്നം ക്ഷേത്രത്തിന് സമീപം തളിയിലപാടം വീട്ടിൽ വിനു- നിത ദമ്പതികളുടെ മകൻ കണ്ണൻ എന്നു വിളിക്കുന്ന അഭിനവ് (13) ആണ് മരിച്ചത്.

കാണാതായ മൂന്നാമത്തെ കുട്ടിയായ ഇരിഞ്ഞാലക്കുട കുണ്ടാടവീട്ടൽ രാജേഷ്- വിനിത ദമ്പതികളുടെ മകൻ ശ്രീരാഗി (13)ന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഓട്ടോറിക്ഷ ഡ്രൈവറായ പല്ലംതുരുത്ത് മരോട്ടിക്കൽ ബിജുവിന്റെയും കവിതയുടേയും മകൾ ശ്രീവേദ (10)യുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.

Advertising
Advertising

കവിതയുടെ സഹോദരപുത്രനാണ് മരിച്ച കണ്ണൻ. സഹോദരീ പുത്രനാണ് ശ്രീരാ​ഗ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടികൾ ഇവിടെ കുളിക്കാനെത്തിയത്. നീന്തലറിയാവുന്ന ഇവർ ഇവിടെ ഏറെ നേരം നീന്തികളിച്ചിരുന്നു.

എന്നാൽ ഇടയ്ക്ക് വച്ച് മുങ്ങിപ്പോവുകയായിരുന്നു. തട്ടുകടവ് പാലത്തിന് താഴെയായതിനാൽ സാധാരണ ആരും ഇവിടെ ഉണ്ടാവാറില്ല. അതിനാൽ അപകടമുണ്ടായതും കുട്ടികൾ മുങ്ങിപ്പോയതും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.

ഇവർ വന്ന ഒരു സൈക്കിളും ചെരിപ്പും വസ്ത്രങ്ങളും പുഴക്കരയിൽ ഉണ്ടായിരുന്നു. ആഴമേറിയ പുഴയ്ക്ക് നാലാൾ താഴ്ച്ചയെങ്കിലുമുണ്ടാകും. ഒഴുക്കും കൂടുതലാണ്. ഉപ്പുള്ള മലിന ജലമായതിനാൽ ആളുകൾ കുളിക്കാറില്ല. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News