Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: കൊല്ലത്ത് പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണ് 16കാരന് ദാരുണാന്ത്യം. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ അനന്ദു ആണ് മരിച്ചത്. സംഘത്തിൽ ഉണ്ടായിരുന്ന അഞ്ച് പേർ രക്ഷപെട്ടു.
ജപ്തി നടപടികളെ തുടര്‍ന്ന് ഏറെ നാളുകളായി കശുവണ്ടി ഫാക്ടറി പൂട്ടികിടക്കുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു ആറുപേര്‍ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് ചിമ്മിനി തകര്‍ന്നു വീഴുകയായിരുന്നു.