Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ വാമനപുരം നദിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി അരുണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നദിയുടെ സമീപത്ത് നിന്ന് അരുണിന്റെ സ്കൂട്ടർ കണ്ടെടുത്തു.
ഇയാളെ കാണാനില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിത്. നദിയില്‍ മുങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം.