നവീന്‍ ബാബുവുമായി കലക്ടര്‍ക്ക് ആത്മബന്ധമില്ല; കുറ്റസമ്മതം നടത്തിയെന്ന മൊഴി കള്ളമെന്ന് കുടുംബം

അതേസമയം കുടുംബത്തിന്‍റെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയിൽ എത്തിയേക്കും

Update: 2024-10-31 10:24 GMT

കണ്ണൂര്‍: നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ കലക്ടറുടെ മൊഴി കള്ളമെന്ന് കുടുംബം. നവീൻ ബാബുവുമായി കലക്ടർക്ക് യാതൊരു ആത്മബന്ധവും ഇല്ലെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു. അതേസമയം കുടുംബത്തിന്‍റെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയിൽ എത്തിയേക്കും.

വിവാദമായ ചടങ്ങിനു ശേഷം നവീൻ ബാബു ചേംബറിൽ എത്തി തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞെന്നാണ് കണ്ണൂർ കലക്ടർ അരുൺ കെ വിജയന്‍റെ മൊഴി. ഇത് പൂർണമായും തള്ളുകയാണ് നവീൻ ബാബുവിന്‍റെ കുടുംബം. കലക്ടർ പറയുന്നത് കള്ളമാണ്. യാതൊരു ആത്മബന്ധവും കലക്ടറുമായില്ല. കാര്യങ്ങൾ ഷെയർ ചെയ്യാൻ പറ്റുന്ന ആളല്ല കലക്ടർ എന്നും മഞ്ജുഷ പറഞ്ഞു.

Advertising
Advertising

മേലുദ്യോഗസ്ഥൻ എന്ന നിലയിൽ കലക്ടർ ബുദ്ധിമുട്ടിച്ചിരുണെന്ന് നവീൻ ബാബു പറഞ്ഞിട്ടുള്ളതായി കുടുംബം അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അതേസമയം സംഭവത്തിൽ റവന്യൂ വകുപ്പു നടത്തിയ അന്വേഷണ റിപ്പോർട്ട് വൈകിപ്പിക്കുന്നത് പി.പി ദിവ്യ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

സംഭവത്തിൽ കലക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. കുടുംബത്തിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയിൽ എത്തുമെന്നാണ് സൂചന.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News