ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം അറിയില്ലെന്ന ആരോഗ്യമന്ത്രിയുടെ മറുപടി തിരുത്തും

ഉത്തരം നല്‍കിയതില്‍ സാങ്കേതിക പിഴവ് സംഭവിച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ഉത്തരം തിരുത്തി നല്‍കിയതാണ്. എന്നാല്‍ പഴയ ഉത്തരമാണ് അപ്‌ലോഡ് ചെയ്തത്.

Update: 2021-08-12 08:21 GMT

ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അറിയില്ലെന്ന ആരോഗ്യമന്ത്രിയുടെ മറുപടി തിരുത്തും. തെറ്റ് തിരുത്തുന്നതിനായി സ്പീക്കറുടെ അനുമതി തേടും. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. തെറ്റായ മറുപടി ആശയക്കുഴപ്പം മൂലമായിരുന്നെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഉത്തരം നല്‍കിയതില്‍ സാങ്കേതിക പിഴവ് സംഭവിച്ചെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ഉത്തരം തിരുത്തി നല്‍കിയതാണ്. എന്നാല്‍ പഴയ ഉത്തരമാണ് അപ്‌ലോഡ് ചെയ്തത്. പുതിയ ഉത്തരം നല്‍കണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. ഇപ്പോഴുള്ള നിയമങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പര്യാപ്തമാണെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News