ദേശീയപാതയിലെ കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങൾ മനുഷ്യനിർമിത ദുരന്തങ്ങളെന്ന് ഹൈക്കോടതി

കോടതി ഇടപെട്ടതിന് ശേഷം റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയപാത അതോറിറ്റി മറുപടി നൽകി.

Update: 2022-08-19 12:03 GMT
Editor : Nidhin | By : Web Desk

ദേശീയ പാതകളിലെ കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങൾ മനുഷ്യ നിർമിത ദുരന്തങ്ങളെന്ന് ഹൈക്കോടതി. അപകടങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കോടതി ഇടപെട്ടതിന് ശേഷം റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയ പാത അതോറിറ്റി മറുപടി നൽകി.

നേരത്തെ കൊച്ചി നെടുമ്പാശേരിയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. നിലവിൽ റോഡുമായി ബന്ധപ്പെട്ട്  നിരവധി ഹരജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News