പുറ്റിങ്ങല്‍ ദുരന്തത്തിന്‍റെ കുറ്റപത്രം പെന്‍ഡ്രൈവിലാക്കി നല്‍കുന്നു

കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് പതിനായിരത്തിലധികം പേജുകൾ ഉണ്ടായിരുന്നു

Update: 2021-10-27 01:40 GMT

സംസ്ഥാനത്ത് ആദ്യമായി കുറ്റപത്രം പെൻഡ്രൈവിലാക്കി നൽകുന്നു. കൊല്ലം പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിലെ പ്രതികൾക്കാണ് പെൻഡ്രൈവിൽ കുറ്റപത്രത്തിന്‍റെ പകർപ്പ് നൽകുന്നത്. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന് പതിനായിരത്തിലധികം പേജുകൾ ഉണ്ടായിരുന്നു.

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ 52 പേരാണ് പ്രതി സ്ഥാനത്ത് ഉള്ളത്. ഇവർക്ക് കുറ്റപത്രത്തിന്‍റെ പകർപ്പ് നൽകാൻ അഞ്ചര ലക്ഷത്തോളം പേജുകൾ വേണ്ടിവരും. പ്രായോഗിക ബുദ്ധിമുട്ട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് പെൻഡ്രൈവിൽ പകർപ്പ് നൽകാൻ പരവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയത്.

Advertising
Advertising

ഏതെങ്കിലും ഒരു പ്രതി കടലാസ് രൂപത്തിൽ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ടാൽ അത് നൽകണമെന്നും കോടതി നിർദേശിച്ചു. പുറ്റിങ്ങൽ ദുരന്തത്തിൽ മരിച്ച 110 പേരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഇത്ര തന്നെ ഇൻക്വസ്റ്റ് റിപ്പോർട്ടുകൾ, 1658 സാക്ഷിമൊഴികൾ, 750 പരിക്ക് സർട്ടിഫിക്കറ്റുകൾ, 448 തൊണ്ടിമുതലുകൾ, സ്ഫോടക വസ്തുക്കളെ കുറിച്ചുള്ള സെൻട്രൽ ഫോറൻസിക് ലാബ് റിപ്പോർട്ട് തുടങ്ങിയവയെല്ലാം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി കുറ്റപത്രത്തിന്‍റെ പെൻഡ്രൈവ് പകർപ്പ് ഉടൻ കോടതിയിൽ സമർപ്പിക്കും.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News