പെട്രോൾ പമ്പ് ഓഫീസ് അടിച്ചു തകർത്തയാൾ അറസ്റ്റിൽ
ഇരുമ്പ് വടിയുപയോഗിച്ച് പെട്രോൾ പമ്പ് ഓഫീസ് അടിച്ച് തകര്‍ക്കുകയായിരുന്നു
Update: 2024-05-15 15:59 GMT
മലപ്പുറം: മലപ്പുറത്ത് പെട്രോൾ പമ്പ് ഓഫീസ് അടിച്ചു തകർത്തയാൾ അറസ്റ്റിൽ. പുത്തനത്താണിയില്‍ ഇന്ധനം അടിച്ച ശേഷം പണം ചോദിച്ചതിന് പെട്രോള്‍ പമ്പില്‍ പരാക്രമം നടത്തിയ കാര്‍ യാത്രികനാണ് അറസ്റ്റിലായത്.
തിരൂര്‍ തെക്കന്‍കൂറ്റൂര്‍ സ്വദേശി കല്ലിങ്ങല്‍ ഷാജഹാനെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇരുമ്പ് വടിയുപയോഗിച്ച് പെട്രോൾ പമ്പ് ഓഫീസ് അടിച്ച് തകര്‍ക്കുകയായിരുന്നു.